Thursday 13 September 2012

ഞാനാരാ മോന്‍ !

എന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറേ വീട് അബൂബക്കര്‍ക്കാടേതാണ് (പടച്ചവന്‍ അദ്ദേഹത്തിന്റെ ഖബര്‍ സ്വര്ഗ്ഗമാക്കട്ടെ - ആമീന്‍) 
എല്ലാ വര്‍ഷവും ഒരു ആണ്ടു നേര്ച്ച അവിടെ നടത്താറുണ്ട്‌. ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ആ നേര്ച്ചയില്‍ പങ്കെടുക്കാനും അവിടുന്ന് ഭക്ഷണം കഴിക്കാനും വരാറുണ്ട് എന്നത് കൊണ്ട് തന്നെ, ആ നേര്ച്ച എനിക്കെല്ലാം ഒരു ആഘോഷത്തിന്റെ പ്രതീതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ പന്തല്‍ കെട്ടുന്നതിനും മറ്റു ഒരുക്കങ്ങള്‍ക്കും ഞാന്‍ മുന്പന്തിയിലെ ഉണ്ടാകുമായിരുന്നു. പ്രായത്തിനപ്പുറമുള്ള എന്റെ പക്വതയോ, കാര്യങ്ങള്‍ ചെയ്യാനുള്ള എന്റെ ആവേശമോ എന്നറിയില്ല, എന്ത് കാര്യത്തിനും അബൂബക്കര്‍ക്ക എന്നെയും പരിഗണിച്ചുകൊണ്ടിരുന്നു. 

അന്ന് എനിക്ക് എട്ടു വയസ്സായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പതിവുപോലെ ഞങ്ങളുടെ ഗ്രാമത്തിന്റെ ആ ഉത്സവം (ആണ്ടു നേര്ച്ച) വന്നെത്തി. രണ്ടാഴ്ച മുമ്പേ അബൂബക്കര്ക പെരുമ്പിലാവ് ചന്തയില്‍ പോയി പോത്തിനെ കൊണ്ട് വന്നു. സ്കൂള്‍ വിട്ടു വന്നാല്‍ പാടത്തും പറമ്പിലും പോയി പുല്ലും വൈക്കോലും ശേഖരിച്ചു കൊണ്ട് വന്നു പോത്തിന് തീറ്റ കൊടുക്കലാണ് എന്റെ പ്രധാന ജോലി. സ്കൂളും മദ്രസ്സയുമില്ലാത്ത ദിവസ്സമായാല്‍ പിന്നെ പോത്തിനെ പുല്ലു തീറ്റിച്ചു മടുപ്പിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം. രണ്ടാഴ്ച പോത്തിനെ വളര്‍ത്തുമ്പോഴേക്കും രണ്ടു കിലോ ഇറച്ചി പോത്തിന്റെ ശരീരത്തില്‍ എന്റെ വകയായി കൂടിയിട്ടുണ്ട് എന്ന് എല്ലാവരും പറയണം, അത് കേട്ട് എനിക്ക് അഹങ്കരിക്കണം. ഇത് മാത്രമാണ് എന്റെ ഉദ്ദേശവും. നേര്‍ച്ചയുടെ അന്ന് ആ ലക്‌ഷ്യം ഞാന്‍ സഫലീകരിച്ചു എന്നര്‍ത്ഥത്തില്‍ സ്വയം അഹങ്കരിക്കാറുമുണ്ട്.

ഈ പ്രാവശ്യത്തെ നേര്‍ച്ചക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. നാളത്തെ നേര്‍ച്ചക്കുള്ള അവസാനത്തെ മിനുക്ക്‌ പണിയിലാണ് അബൂബക്കര്‍ക്കയും ഞാനു മടക്കമുള്ള സംഘാടകര്‍. എല്ലാവരും എപ്പോഴും എന്നെ ശ്രദ്ധിക്കപ്പെടണം എന്ന വാശിയോടെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കയാണ് ഞാന്‍. അങ്ങിനെ എല്ലാ പണിയും കഴിഞ്ഞു എല്ലാവരും വിശ്രമിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു അബൂബക്കര്‍ക്കാട്‌ -

''ഇനിയൊന്നുമില്ലേ ചെയ്യാന്‍'' ?  
'' ഇല്ല '' അബൂബക്കര്‍ക്ക മറുപടി പറഞ്ഞു. 
ഒന്നും ഇനി ചെയ്യാനില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ നിരാശനായി.
അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു 
''ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ഇക്കാ നമുക്ക് ചെയ്യാന്‍'' ?
ഞാനവിടുത്തെ എല്ലാം ആണെന്ന് എന്റെ കൂട്ടുകാരെല്ലാം മനസ്സിലാക്കണം, അതിലൂടെ അവര്‍ക്കിടയില്‍ ഇതുവരെ എനിക്കില്ലാത്ത ഒരു ഇമേജ് ഉണ്ടാക്കിയെടുക്കണം ഇത് മാത്രമാണ് എന്റെ ലക്‌ഷ്യം.

അബൂബക്കര്‍ക്ക എന്റെ മുഖത്തേക്കൊന്നു നോക്കി എന്നീട്ടു അടുത്തേക്ക് വിളിച്ചു. ഞാന്‍ മാനം മുട്ടുവോളം വലുതായതായി തോന്നി ആ നിമിഷം.  ചുറ്റും നില്‍ക്കുന്ന കൂട്ടുകാരെയെല്ലാം പുച്ഛത്തോടെ നോക്കിയ ശേഷം ഞാന്‍  അബൂബക്കര്‍ക്കാടെ അടുത്ത് ചെന്നു. അദ്ദേഹം വീണ്ടും എന്നെ അടുത്തേക്ക് ചേര്‍ത്തിപ്പിടിച്ചു കൊണ്ട് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു. ഞാന്‍ വീണ്ടും എന്റെ കൂട്ടുകാരുടെ മുഖത്തേക്കൊന്നു നോക്കി. ആ നോട്ടത്തില്‍ അവരോടുള്ള എന്റെ പുച്ഛം വീണ്ടും കൂടി. കൂട്ടത്തില്, സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും വയ്യ,  നിക്കാനും വയ്യാത്ത ഒരവസ്ഥ - 
അതിനെന്താ മലയാളത്തില്‍ പറയ? ആ വാക്ക് കിട്ടുന്നില്ല...... 
(നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആ വാക്ക് അറിയുമെങ്കില്‍ താഴെ ഒന്ന് എഴുതണേ) 

അബൂബക്കര്‍ക്ക എന്നെ ഏല്‍പിച്ച ആ ദൗത്യ നിര്‍വഹണത്തിന് വേണ്ടി ഞാന്‍ പുറപ്പെട്ടു - ഒരു വടക്കം വീര ഗാഥയിലെ ചന്തുവിന്റെ ഉശിരോടെ. കോടമുക്ക് കടവ് എന്ന ലക്ഷ്യ സ്ഥാനത്തേക്ക് പിന്നെ ഞാന്‍ പറക്കുകയായിരുന്നു. വേലായുധേട്ടന്റെ ചായക്കടയാണ് എന്റെ ഉദ്ദേശം.

ചായക്കടയോട് ചേര്‍ന്നുള്ള പല ചരക്ക് കടയില്‍ പതിവുപോലെ, സന്ധ്യാ സമയമായതുകൊണ്ട്‌ തന്നെ അത്യാവശ്യം തിരക്കുണ്ട്‌. തിരക്കൊന്നും വക വെക്കാതെ ഞാന്‍ കടയുടെ അകത്തേക്ക് ഇടിച്ചു കയറി. പഞ്ചസാര തൂക്കികൊണ്ടിരുന്ന വേലായുധേട്ടനോട് പതുങ്ങിയ ശബ്ദത്തില്‍ ഞാനത് പറഞ്ഞു. തൂക്കിയ പഞ്ചസാര അറിയാതെ കയ്യില്‍നിന്നും വീണതാണോ അതോ അറിഞ്ഞുകൊണ്ട് താഴേക്ക്‌ ഇട്ടതാണോ എന്നെനിക്കറിയില്ല. അദ്ദേഹം എന്റെ മുഖത്തേക്കൊന്നു നോക്കി. ഞാനെന്തിനു ഭയക്കണം, എന്റെ ആവശ്യം ഞാന്‍ ആവര്‍ത്തിച്ചു. അദ്ദേഹം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെ ഒന്ന് ചുറ്റും നോക്കി, വീണ്ടു നോട്ടം എന്നിലേക്ക്‌ തിരിച്ചു. 

ഇത്രയ്ക്കു തിരക്കുള്ള കടയില്‍ തിരക്കോടെ സാധനങ്ങള്‍ എടുത്തിരുന്ന വേലായുധേട്ടന്റെ ശ്രദ്ധപോലും നഷ്ടപ്പെടുന്ന നിലയില്‍ ഈ കുട്ടിയെ നോക്കാന്‍, ഇവന്‍ എന്തായിരിക്കും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍, ചുറ്റുമുള്ളവര്‍ എന്നെയും വേലായുധേട്ടനെയും മാറി മാറി നോക്കി. ബഹളമയമായിരുന്ന ആ കടയില്‍ കുറച്ചു നേരത്തിനു നിശബ്ദത തളം കെട്ടി. ഒന്നും ഉരിയാടാതെ ഞാനും വേലായുധേട്ടനും മുഖത്തോട് മുഖം നോക്കി. 

ഞാന്‍ ചോദിച്ചതിനുള്ള മറുപടിയെന്നോണം വേലായുധേട്ടന്‍ എന്റെ ചെവിയില്‍ എന്തോ പറഞ്ഞു. മറുപടി തൃപ്തികര മല്ലായെന്നു മനസ്സിലാക്കിയ ഞാന്‍, പതുക്കെ കടയില്‍നിന്നും വെളിയിലേക്കിറങ്ങി. എന്താണ് ഞാന്‍ ചോദിച്ചതിലുള്ള അപാകതയെന്നു എനിക്ക് മനസ്സിലാകാതെ തന്നെ ഞാന്‍ തിരിച്ചു നടന്നു.  

കടയില്‍ പരന്ന നിശബ്ദത കീറി മുറിക്കാനെന്നോണം, സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ബീരാവുക്ക ചോദിച്ചു -
"അത് നമ്മുടെ ഹംസയുടെ മകനല്ലേ, വേലായുധ''?
''അതെ'' വേലായുധേട്ടന്‍ മറുപടി പറഞ്ഞു.
''തൂക്കി കൊണ്ടിരുന്ന പഞ്ചസാര കയ്യില്‍ നിന്നും താഴെ വീഴാന്‍ മാത്രം അവന്‍ എന്താ നിന്നോട് ചോദിച്ചത്''?  ബീരവുക്കാടെ വീണ്ടുമുള്ള ചോദ്യം.
''നാളെ അബോക്കര്‍ക്കാടെ അവ്ടെ നേര്‍ച്ചയല്ലേ,? അവ്ടുന്നു അബോക്കര്‍ക്ക പറഞ്ഞയച്ചിട്ടു വന്നതാ".
''എന്നിട്ടവന്‍ നിന്നോടെന്താ ചോദിച്ചത്''? വേലായുധേട്ടന്റെ മറുപടി തീരുന്നതിനെക്കാള്‍ മുമ്പേ ബീരാവുക്ക ചോദിച്ചു.
''അവന്‍ ചോദിച്ചത് മാന്റില്‍ തുടക്കാനുള്ള തുണി'' വേലായുധേട്ടന്‍ പറഞ്ഞു.
''എന്ത്'' - ബീരാവുക്ക ആശ്ചര്യത്തോടെ വീണ്ടും.
''ആടോ, പെട്രോമാക്സിന്റെ മാന്റില്‍ തുടക്കുന്ന തുണി തന്നെ" വേലായുധേട്ടന്‍ ആവര്‍ത്തിച്ചു.
"എന്നട്ട് നീയെന്താ, അവനോടു പറഞ്ഞത്''? കടയില്‍ ചുറ്റും നിന്നിരുന്നവരുടെ കൂട്ട ചിരിക്കിടയില്‍ ബീരാവുക്ക വീണ്ടും ചോദിച്ചു.
''ഞാന്‍ പറഞ്ഞു - വീട്ടില്‍ ദേവകിയേച്ചിയുണ്ട്, അവളോട്‌ പറയ് - ചേട്ടന്റെ വള്ളി ട്രൌസര്‍ പുറത്തു കഴുകിയിട്ടിട്ടുണ്ട്, അതെടുത്തു തരാന്‍".
കടയിലെ കൂട്ടച്ചിരി ഇരട്ടിയായി - അതിനിടയില്‍ ബീരാവുക്ക ഉറക്കെ എന്നോട് വിളിച്ചു പറഞ്ഞു.
"എടാ, ഹംസടെ മോനെ, അത് മേടിക്കാന്‍ ഇനി വേലായുധന്റെ വീട് വരെ പോകണ്ട നീ ഈ നേരത്ത്, ഞാന്‍ ധരിച്ചിട്ടുള്ള ട്രൌസര്‍ ഊരിത്തരാം അതുകൊണ്ട് പോയി കാര്യം നടത്തു. നാളെ തിരിച്ചു കൊണ്ടുവന്നു തന്നാല്‍ മതി''.
ആ കൂട്ടച്ചിരി കോടമുക്ക് കടവിന്റെ മൊത്തം ചിരിയായി മാറാന്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായുള്ളോ എങ്കിലും, എനിക്കതൊരു കൊലച്ചിരിയാണിന്നും.
നിങ്ങള്‍ക്കോ??? .....
പെട്രോമാക്സ്
പെട്രോമാക്സിനെക്കുറിച്ചറിയാത്തവര്‍ക്കു വേണ്ടി - മുന്‍കാലങ്ങളില്‍ അഥവ വൈദ്യുതി ഇന്നത്തെ പോലെ സുലഭമായിരുന്നില്ലാത്ത കാലത്ത്, വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് തലേദിവസം രാത്രികളില്‍ പെട്രോമാക്സ് എന്ന ഈ വിളക്കായിരുന്നു വെളിച്ചം നല്‍കിയിരുന്നത്. മണ്ണെണ്ണ ഒഴിച്ച്, കാറ്റും കൂടെ നിറച്ചാലെ ഇത് കത്തുകയുള്ളോ. ഇതിന്റെ കത്തുന്ന ഭാഗമാണ് മാന്റില്‍. മാന്റില്‍ നിര്‍മ്മിക്കുന്നത് ഒരു തരം നൂല്‍ കൊണ്ടാണ്. മാന്റില്‍ ഒരു തവണ കത്തിക്കഴിഞ്ഞാല്‍, പിന്നെ അത് ചാരമാകും. തൊട്ടു കഴിഞ്ഞാല്‍ പൊട്ടിപ്പോകും. പൊട്ടാത്തോളം കാലം അത് ഉപയോഗിക്കാം.  അത് തുടക്കല്‍ അസാധ്യവും,  തുടക്കാനുള്ള  തുണി  ലഭ്യവുമല്ല എന്ന് സാരം.

അപ്പോള്‍ മനപ്പൂര്‍വം എന്നെ വിഡ്ഢിയാക്കാന്‍ വേണ്ടിയായിരുന്നു ആ തുണി മേടിക്കാന്‍ അയച്ചത്. അത് മനസ്സിലാക്കി തന്നെയാണ് വേലായുധേട്ടന്‍ ട്രൌസര്‍ തരാമെന്നു പറഞ്ഞതും. പക്ഷെ ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കുട്ടിയായിരുന്നു ഞാനെന്ന ആ പാവം.

79 comments:

  1. മിഴിയോരം... !!! ഇത്തിരി അക്ഷര പിശാചുകള്‍ ഒഴിവാക്കണം..മാന്റില്‍ തുടയ്ക്കാന്‍ തുണി അന്വേഷിച്ചു പോയ മിടു മിടുക്കന്റെ മറ്റു കുസൃതികള്‍ കൂടെ പോരട്ടെ...

    ReplyDelete
    Replies
    1. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കാം.
      എന്തൊക്കെയോ എഴുതാനുണ്ട് മനസ്സില്‍.
      സമയം കിട്ടുന്നതനുസരിച്ച് നോക്കാം

      Delete
  2. കോടമുക്കിന്റെ കൂട്ടചിരിയില്‍ എന്‍റെയും ചിരി ഉള്‍പ്പെടുത്തികൊള്ളൂ, സന്തോഷം കൊണ്ടുള്ള നികാനും ഇരികാനും ആവാത്ത അവസ്ഥയെ ,ആനന്ദലബ്ധിയില്‍ ആറാടി എന്ന് വേണമെങ്ങില്‍ പറയാം ,സൂപ്പര്‍!!! !!!!!!!

    ReplyDelete
    Replies
    1. കോടമുക്കിന്റെ കൂട്ടച്ചിരിയില്‍ പങ്കു ചേര്‍ന്നതില്‍ സന്തോഷം. എങ്കില്‍ നമുക്ക് ആ അവസ്ഥയെ അങ്ങനെ പറയാം അല്ലെ?

      Delete
  3. ഇങ്ങിനെ ചില നിര്‍ദോഷ ഫലിതങ്ങള്‍ പണ്ട് ഗ്രാമ ജനത ആസ്വദിച്ചിരുന്നു.. അതൊക്കെയായിരുന്നു ഗ്രാമത്തിന്റെ യഥാര്‍ത്ത ജീവന്‍ !!

    വായിക്കാന്‍ സുഖമുള്ള ഒരു കൊച്ചു പോസ്റ്റ്‌.... ഗ്രാമ വിശേഷങ്ങള്‍ ബാക്കി കൂടെ എഴുതിക്കോളൂ ...

    വായിക്കാന്‍ വരാം .. ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും സമയം കിട്ടുമ്പോഴെല്ലാം എഴുതും.
      ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

      Delete
  4. കലക്കി ഇക്കാ.....നന്നായിട്ടുണ്ട് .........

    ReplyDelete
    Replies
    1. അന്‍സറെ, സന്തോഷമുണ്ട് ഇവിടെ കണ്ടതില്‍

      Delete
  5. ശരിക്കും എന്താ ചോദിച്ചത്...?? വള്ളി ട്രൌസര്‍ ന്നു തന്നെയാണോ...??

    ReplyDelete
    Replies
    1. ചോദിച്ചത് മാന്റില്‍ തുടക്കാനുള്ള തുണി എന്നാണു. അത് കേട്ട അദ്ദേഹം എന്നെ പരിഹസിച്ച് പറഞ്ഞതാണ്, ''എന്റൊരു വള്ളി ട്രൌസര്‍ വീട്ടില്‍ ഉണക്കാന്‍ ഇട്ടിട്ടുണ്ട്, അതെടുത്തു തരാന്‍ ചേച്ചിയോട് പറയ്‌'' എന്ന്.

      Delete
  6. മാന്റിലും ട്രൌസറും കലക്കി.

    ReplyDelete
  7. കൊള്ളം മാന്റില്‍ കഥ ഇഷ്ട്ടപെട്ടു , കൂടുതല്‍ എഴുതുക , ആശംസകള്‍ !!!

    ReplyDelete
  8. അസ്സലായിട്ട്ണ്ട്. മെന്‍റലായിപ്പോയില്ലല്ലോ. ഇനിയും വരാം

    ReplyDelete
    Replies
    1. ആരിഫ്ക്ക സന്തോഷമുണ്ട്, ഇവിടെ വന്നതിനു.

      Delete
  9. മാന്റില്‍ തുടക്കാനുള്ള തുണി.
    കൊള്ളാം.

    ReplyDelete
  10. എന്തോ ഇതിലെ ഫലിതം മനസിലാക്കുന്നതിൽ ഒരു ലോജിക്ക് പ്രശ്നം എനിക്ക്. ഇനി ദേശത്തിന്റെ വ്യതാസമാണോ. ഫലിതം കുറച്ചോക്കെ ദേശീയ ഭാഷയുടെ ഐഡെന്റിറ്റിയിലാണല്ലോ വെളിപ്പെടുന്നത്. ഈ മാന്റിൽ തുടക്കുന്നത് ട്രൌസറുകൊണ്ടാണോ? ആ .....:))

    ReplyDelete
    Replies
    1. പെട്രോ മാക്സിന്റെ മാന്റില്‍ ഒരു തവണ കത്തിക്കഴിഞ്ഞാല്‍, പിന്നെ അത് ചാരമാകും. തൊട്ടു കഴിഞ്ഞാല്‍ പൊട്ടിപ്പോകും. പൊട്ടാത്തോളം കാലം അത് ഉപയോഗിക്കാം. അത് തുടക്കല്‍ അസാധ്യമാണ് എന്നര്‍ത്ഥം. മനപ്പൂര്‍വം എന്നെ വിഡ്ഢിയാക്കാന്‍ വേണ്ടിയായിരുന്നു ആ തുണി മേടിക്കാന്‍ അയച്ചത്. അത് മനസ്സിലാക്കി തന്നെയാണ് വേലായുധേട്ടന്‍ ട്രൌസര്‍ തരാമെന്നു പറഞ്ഞതും.

      Delete
  11. ആ ചിരി കൊലച്ചിരി പോലെ തന്നെയാണ് എനിയ്ക്കും തോന്നിയത്.

    “കൂട്ടത്തില്, സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും വയ്യ, നിക്കാനും വയ്യാത്ത ഒരവസ്ഥ -
    അതിനെന്താ മലയാളത്തില്‍ പറയ? ആ വാക്ക് കിട്ടുന്നില്ല......
    (നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആ വാക്ക് അറിയുമെങ്കില്‍ താഴെ ഒന്ന് എഴുതണേ”

    ഈ ഒരവസ്ഥയെ സൂചിപ്പിക്കാന്‍ “ഇരിയ്ക്കപ്പൊറുതി ഇല്ലാതെയായി” എന്ന് പറയാറുണ്ട് കോട്ടയം ഭാഗത്തൊക്കെ.

    ReplyDelete
    Replies
    1. അജിത്തേട്ടന്‌ മനസ്സിലായല്ലോ എന്‍റെ ആ അവസ്ഥ, സന്തോഷം.

      Delete
  12. കൊലച്ചിരി കൊള്ളാം ,നന്നായിട്ടുണ്ട്. ഒരു പെട്രോമാക്സിന്റെ ചിത്രം അവസാനം കൊടുക്കാമായിരുന്നു.പുതിയ തലമുറയിലെ കുട്ടികള്‍ക്കു കാണാമല്ലോ?.

    ReplyDelete
    Replies
    1. ഇക്കാ, ചിത്രം ചേര്‍ത്തിട്ടുണ്ട്.

      Delete
  13. പഴയ കുട്ടിക്കാലത്തിന്റെ മോഹമാണ് ഈ "ആളാകല്‍ ".അന്നൊന്നും ഒരു നിമിഷമെങ്കിലും വെറുതെയിരിക്കാന്‍ തോന്നുകയുമില്ല.അവ രണ്ടും ചേരുമ്പോള്‍ ഇങ്ങിനെ ചില രസകരമായ മുഹൂര്‍ത്തങ്ങളുണ്ടാകും.പഴയ ആ കാലത്തെ രസകരമായി ചിത്രീകരിച്ചു.

    ReplyDelete
  14. നല്ല പോസ്റ്റ്‌ ആശംസകള്‍

    ReplyDelete
  15. “പെട്രോ മാക്സിന്റെ മാന്റില്‍ ഒരു തവണ കത്തിക്കഴിഞ്ഞാല്‍, പിന്നെ അത് ചാരമാകും. “

    ഇത് ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അറിയില്ലായിരിക്കാം, വിശദാംശങ്ങള്‍ കൂടി കഥയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കില്‍ ഇനിയും നന്നാകുമായിരുന്നെന്നു തോന്നുന്നു.
    പഴയ തലമുറയുടെ ആഘോഷങ്ങളില്‍ വെള്ളിവെളിച്ചം വിതറിയ ആ അത്ഭുതവിളക്ക് അന്നൊക്കെ ഒരു കൌതുകമായിരുന്നു. വെട്ടം അല്‍പ്പമൊന്നു മങ്ങിയാല്‍ “അതിന്റെ മാന്റില്‍ ഒന്നു കഴുകി ഇട്..!” എന്ന സരസമായ കമന്റുകള്‍ ചെറുപ്പത്തില്‍ ഞാനും കേട്ടിട്ടുണ്ട്.
    ഈ പങ്കുവയ്ക്കലിന് ആശംസകള്‍ നേരുന്നു.
    സസ്നേഹം പുലരി

    ReplyDelete
    Replies
    1. ചിത്രം കണ്ടു മനസ്സിലാക്കട്ടെ പുതിയ തലമുറ എന്ന് കരുതി.

      Delete
  16. കൊള്ളാം എട്ടു വയസ്സുകാരന്റെ ഇരിക്കാനും വയ്യ, നിക്കാനും വയ്യാത്ത ആ അവസ്ഥ ചിരിപ്പിച്ച്ചൂ ട്ടോ ...:))

    ReplyDelete
  17. രസകരമായി ചിത്രീകരിച്ചു.നല്ല പോസ്റ്റ്‌...ചിരിപ്പിച്ച്ചൂ..!ആശംസകള്‍

    ReplyDelete
  18. അങ്ങനെ കാണാമറയത്തെക്ക് പോയ ഒരു സാധനം കൂടി ഓര്‍മ്മയിലെത്തി - ആ ചിരിയില്‍ ഞാനും പങ്കു ചേരുന്നു , ചമ്മാന്‍ ഓരോരോ കാരണങ്ങളെയ്.

    ReplyDelete
  19. "പെട്രോ മാക്സിന്റെ മാന്റില്‍ ഒരു തവണ കത്തിക്കഴിഞ്ഞാല്‍, പിന്നെ അത് ചാരമാകും. തൊട്ടു കഴിഞ്ഞാല്‍ പൊട്ടിപ്പോകും. പൊട്ടാത്തോളം കാലം അത് ഉപയോഗിക്കാം. അത് തുടക്കല്‍ അസാധ്യമാണ് എന്നര്‍ത്ഥം. മനപ്പൂര്‍വം എന്നെ വിഡ്ഢിയാക്കാന്‍ വേണ്ടിയായിരുന്നു ആ തുണി മേടിക്കാന്‍ അയച്ചത്. അത് മനസ്സിലാക്കി തന്നെയാണ് വേലായുധേട്ടന്‍ ട്രൌസര്‍ തരാമെന്നു പറഞ്ഞതും."

    ഇത് കഥയില്‍ ഉള്‍പ്പെടുത്തണമായിരുന്നു. എന്നാലേ ഇതിനു പൂര്‍ണ്ണമായ ആസ്വാദനം കിട്ടുകയുള്ളൂ .
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ വിലയേറിയ അഭിപ്രായത്തിനു നന്ദിയുണ്ട്.

      Delete
  20. appo kooduthal gramaviseshangal poratte...

    ReplyDelete
  21. not nice, sorry to tell. see u with the next post.

    ReplyDelete
  22. വലിയ ഒരു സംഭവം ക്ളൈമാക്സിൽ വരാനിരിക്കുന്നു എന്നു കരുതിയാണ്‌ വായന തുടങ്ങിയത്. :) അത് മാന്റലിൽ കൊണ്ടുവന്നു ചിരി പൊട്ടിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഈ പറഞ്ഞ പെട്രോൾമാക്സ് എവിടെയും കാണാനില്ല. അവസാനം കണ്ടിരുന്നത് രാത്രി ഇറച്ചിവെട്ടു കടയിലായിരുന്നു.
    ആശംസകൾ അഷറഫ് ഭായ്..

    ReplyDelete
    Replies
    1. ജൈലാഫ് , പെട്രോമാക്സ് ചെറുപ്പത്തില്‍ കണ്ടൊരു ഓര്‍മ്മ തന്നെ എനിക്കുമുള്ളോ. ഇപ്പോള്‍ ഒരുത്തിലും അത് കാണാറില്ല. എന്തായാലും ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷമുണ്ട്.

      Delete
  23. റോസാപ്പൂക്കള്‍ പറഞ്ഞത് അടിക്കുറുപ്പ് ആയി

    ചേര്‍ത്താല്‍ കഥയുടെ രസം കിട്ടും..എന്നാലും മാന്റില്‍

    കാണാത്ത ഇപ്പോഴത്തെ പലര്‍ക്കും ഇത് മനസ്സിലാവൂല്ല

    അല്ലെ..??

    ഒരു പെട്രോമാക്സ് കാലഘട്ടം ഓര്‍മയില്‍ എത്തി.ഒരു അദ്ഭുത

    വിളക്ക് തന്നെ അത്..

    ഓരോ നാട്ടിലും ഇങ്ങനെ കുട്ടികളെ പറ്റിക്കുന്ന വിരുതന്മാര്‍

    കാണും.ഞങ്ങളുടെ ചെറുപ്പത്തില്‍ ഒരു കുട്ടി പലചരക്ക് കടയില്‍

    വന്നു അഞ്ചു പൈസക്ക് കരണ്ടു വേണം, വീട്ടില്‍ കറന്റ് ഇല്ല

    എന്ന് പറഞ്ഞ കാര്യം ഇപ്പൊ ഓര്‍മ വന്നു..

    ReplyDelete
    Replies
    1. പ്രഭന്‍ കൃഷ്ണനും, റോസാപ്പൂക്കളും, വിന്സെന്റെട്ടനും എല്ലാം പറഞ്ഞതുപോലെ പെട്രോമാക്സിനെ ക്കുറിച്ചുള്ള ഒരു ചെറിയ വിവരണം ചേര്‍ത്തിട്ടുണ്ട്.

      Delete
    2. ഗ്യാസ്‌ ലൈറ്റുകള്‍ക്കും ഉപയോഗിക്കുന്നത് ഇതേ മാന്റില്‍ തന്നെയല്ലേ? അത് കല്യാണ വീടുകളിലും മറ്റും രാത്രി കാണാറുണ്ട്‌

      Delete
    3. ഇതുപോലോത്ത മാന്റില്‍ തന്നെയാണ് അതും.

      Delete
  24. ഫാണൂസ് എന്നാ നമ്മള്‍ പറയാറ്....സംഭവം ഗൊള്ളാം പോരട്ടേ...ഡ്രാഫ്റ്റിലുള്ളതൊക്കെ..

    ReplyDelete
  25. ജെഫു പറഞ്ഞപോലെ ഈ പെട്രോമാക്സ് ഇപ്പോള്‍ എവിടെയും കാണാനില്ല. മുന്‍പൊക്കെ കല്യാണ വീട്ടിലും മരിച്ച വീട്ടിലും ഒക്കെ കാണാറുണ്ടായിരുന്നു. എന്നെയും ചെറുപ്പത്തില്‍ ഒരാള്‍ ഇങ്ങനെ പറ്റിച്ചിരുന്നു. ഏണിയുടെ മേലെ കേറി നിന്ന് പെയിന്റ് അടിക്കുമ്പോള്‍ 'ഏല്' (ഗ്രിപ്പ്) കിട്ടുന്നില്ല അപ്പറത്തെ ചെട്ടിയാരുടെ കടയില്‍ പോയി കുറച്ചു ഏല് വാങ്ങി കൊണ്ട് വാ എന്ന് പറഞ്ഞു എന്നെ പറ്റിച്ച എന്റെ അയല്‍ക്കാരനെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഓര്മ വന്നു !

    ReplyDelete
    Replies
    1. എല്ലാവര്‍ക്കും ഉണ്ടാകും ഇതുപോലെ സ്വയം വിഡ്ഢികളാവേണ്ടി വന്നിട്ടുള്ള ചില അനുഭവങ്ങള്‍.

      Delete
  26. കുട്ടികളെ കളിയാക്കിയുള്ള തമാശകള്‍ ധാരാളം കേട്ടും അനുഭവിച്ചുമുണ്ട്.
    പെട്രോമാക്സിനെ പരിചയപ്പെടുത്തിയത് എന്തായാലും നന്നായി. ഇന്നത്തെ തലമുറയ്ക്ക് ഈ ഹാസ്യം ആസ്വദിക്കാന്‍ അതനിവാര്യവും.

    ReplyDelete
  27. കറന്റ് വാങ്ങാന്‍ റേഷന്‍ കടയിലേക്ക് അയക്കുമായിരുന്നു ചിലര്‍ കുട്ടികളെ .അതൊര്‍ത്ത് പോയി.
    പിന്നെ ഇതിനല്ലെ ഈ സിനിമക്കാര്‍ വിജൃംഭിച്ചു എന്നു പറയുക..

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഈ വരവിനും, അഭിപ്രായത്തിനും.
      ഇതിനാണോ (അങ്ങനെ ?) പറയുന്നത്.

      Delete
  28. വിവരണം നല്‍കിയില്ലെങ്കില്‍ വലഞ്ഞുപോയേനെ. പെട്രോള്‍ മാക്സ് കണ്ടിട്ടുണ്ടെങ്കിലും മാന്റിലിനെപറ്റിയൊക്കെ ആദ്യായിട്ട് കേള്‍ക്കാണ്.

    ReplyDelete
  29. ഹഹ ! ഓര്‍ക്കാന്‍ എന്തെന്തു ബാല്യകാലസ്മ്രിതികള്‍ അല്ലെ
    മുണ്ടോളീ .. ക്രിസ്തുമസ് കരോളിനു ഇപ്പോഴും പെട്രോമാക്സ് ഉണ്ടെന്നാണ് ഓര്‍മ്മ !

    ReplyDelete
  30. പട്രോള്‍ മാക്ഷിന്ടെ മാന്റില്‍ തുടക്കുന്ന നര്‍മം ഒരു നാട്ടിന്‍ പുത്തുക്കാരനായ എന്നെ സംബണ്ടിച്ചടത്തോളം അത്ര പ്രസക്തം അല്ല ഓര്‍ പാട് കേട്ടതാ എന്നാലും ആശംസകള്‍

    ReplyDelete
  31. വായിക്കുമ്പോള്‍ നമുക്ക് പിണഞ അമളികളും ഓര്‍മയില്‍ വരുന്നു..
    നല്ല അനുഭവ കഥ..
    ആശംസകള്‍..

    ReplyDelete
  32. അനുഭവ കഥ കൊള്ളാം ..

    ReplyDelete
  33. ശ്ശോ ! കൊള്ളാം കേട്ടോ . എനിയ്ക്കു ഇഷ്ടമായി . ആളാകാന്‍ ശ്രമിച്ചതിനു കിട്ടിയ പണി ഹ ഹ ഹ പാവം . ഇനിയും നല്ല നല്ല സ്രഷ്ടികള്‍ പ്രതീക്ഷിക്കുന്നു @PRAVAAHINY

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും...

      Delete
  34. ആ മിടുക്കനാണ് ഇന്ന് മനോഹരമായി എഴുതിയിരിക്കുന്ന ഈ ബ്ലോഗന്‍. ഇതുപോലുള്ള എത്രയെത്ര അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ജീവിതവും.
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും.

      Delete
  35. അഭിനന്ദനങ്ങള്‍ oppam kurach ahankaravum . ashraf ente ayalvasiyum , kalikoottokaranumayathil
    god bless you
    Waiting more blogsfrom you


    Haris
    Director
    Al Bigishi Group
    Dubai

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഹാരിസ്, ഇവിടെ വെച്ച് കണ്ടതിനും,
      വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയതിനും

      Delete

  36. അബൂബക്കര്ക്കയെ ഈ പാതകത്തിന് പ്രേരിപ്പിച്ചത് അഷ്‌റഫ്‌ പയ്യന്സി്ന്റെല ഇരിക്കപ്പൊറുതി ഇല്ലായ്മ തന്നെ ആണെന്നത് നൂറു തരം.

    ചിരിപ്പിച്ചതിനു നന്ദി .

    ReplyDelete
  37. ഞങ്ങളുടെ തറവാട്‌ വീട്ടിലും പണ്ട്‌ ഒരു പെട്രോമാക്സ്‌ ഉണ്ടായിരുന്നു.വൈദ്യുതി വരുംമുമ്പ്‌. അതൊക്കെ ഓർക്കാൻ താങ്കൾ സഹായിച്ചു. ഒരുപാട്‌ നന്ദി. ആശംസകൾ

    ReplyDelete
  38. Hello from France
    I am very happy to welcome you!
    Your blog has been accepted in ASIA INDIA a minute!
    We ask you to follow the blog "Directory"
    Following our blog will gives you twice as many possibilities of visits to your blog!
    Thank you for your understanding.
    On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
    Invite your friends to join us in the "directory"!
    The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
    photography and poetry. So you will be able to find in different countries other people with passions similar to your ones.
    We are fortunate to be on the Blogspot platform that offers the opportunity to speak to the world.
    The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
    You are in some way the Ambassador of this blog in your Country.
    This is not a personal blog, I created it for all to enjoy.
    SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
    So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
    *** I am in the directory come join me! ***
    You want this directory to become more important? Help me to make it grow up!
    Your blog is in the list ASIA INDIA and I hope this list will grow very quickly
    Regards
    Chris
    We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
    http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
    http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
    http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
    http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
    http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

    If you want me to know the blog of your friends, send me their urls which allows a special badge in the list of your country
    I see that you know many people in your country, you can try to get them in the directory?
    WE ASK YOU TO FOLLOW OUR BLOG "DIRECTORY"

    ReplyDelete
  39. നല്ല രസകരമായി പറഞ്ഞ ഒരു അനുഭവകഥ
    ഇപ്പോള്‍ ഈ പെട്രോമാക്സ് കാണാനേ ഇല്ലല്ലോ

    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete