Tuesday 28 August 2012

ഓണാശംസകള്‍.


kadavu
                                     
കഴിഞ്ഞ കാലങ്ങളിലെ കണ്ടശ്ശാംകടവ് വള്ളം കളിയും
ആര്‍പ്പു വിളികളുടെ നാദവും സ്വപ്നത്തില്‍ അലയുകയായിരുന്നു.
ഇന്ന് എന്ന യാധാര്ത്യത്തിനു മുന്നില്‍
ഓണമെന്ന, നിറങ്ങളുടെ ആ ഉത്സവത്തിനു മങ്ങലേറ്റിരിക്കുന്നുവോ? 

അതോ എന്റെ തോന്നലോ!
അകന്നു പോകുന്ന ബന്ധങ്ങള്‍ക്കും
ആത്മാര്‍തതയില്ലാത്ത സ്നേഹത്തിനും മുന്നില്‍,
പകച്ചു നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളോ.
ഒരിക്കലും വരില്ല എന്ന പൂര്‍ണ്ണ ബോധ്യത്തോടെ, കാത്തിരിക്കയാണ് ഞാന്‍ മഹാബലിയുടെ കാലത്തിനായി.
പൂര്‍ണ്ണമായും അസ്തമിക്കാന്‍ കഴിയില്ലല്ലോ നന്മകള്‍ക്കെന്ന വിശ്വാസത്തോടെ.

സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെയും
നിറഞ്ഞ മനസ്സോടെയും നേരുന്നു
ഓണാശംസകള്‍.

1 comment:

  1. ഓണം!! ആ പേര് മാത്രമേ എന്ന് ബാക്കിയുള്ളൂ.
    അതുള്‍ക്കൊള്ളുന്ന നന്മയുടെ അംശം നമ്മുടെയുള്ളില്‍ അല്പം മതിയായിരുന്നു ഈ നാട് നന്നാകാന്‍.,.

    ReplyDelete