Saturday 10 July 2010

കിണറ്റില്‍ മുട്ടയിടുന്ന പൊന്മാന്‍

എന്‍റെ കൂടെ താമസിച്ചിരുന്ന പാലക്കാട്കാരനായ ഒരു തോമസ്‌ ഉണ്ടായിരുന്നു. ഒരു കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു തോമസ്‌. തോമസിന്റെ കമ്പനിയില്‍ ഒരിക്കല്‍ ഒരു സീനിയര്‍ അകൌണ്ടന്റിന്റെ ഒഴിവുവന്നു. തോമസ്‌ എന്നോട് പറഞ്ഞു "എന്‍റെ ഭാര്യയുടെ സഹോദരന്‍ അഥവ എന്റൊരളിയന്‍ CA ക്കാരനാണ്. സ്റ്റെഫിന്‍‍ എന്നാണു അവന്‍റെ പേര്. നാട്ടില്‍ ഒരു കമ്പനിയില്‍ സീനിയര്‍ അകൌണ്ടാന്റ്റ് ആയി ജോലി ചെയ്യുകയാണ്. അവന്‍റെ CV എന്‍റെ കയ്യില്‍ ഉണ്ട്. ഞാന്‍ നേരിട്ട് അത് ഓഫിസില്‍ കൊടുത്താല്‍ മേനേജര്‍ വലിയ പരിഗണന കൊടുക്കില്ല, അതുകൊണ്ട് നീയൊന്നു കൊണ്ടുപോയി എന്‍റെ ഓഫിസില്‍ അതൊന്നു കൊടുക്കണം. നിന്‍റെ തന്നെ കോണ്ടാക്റ്റ് നമ്പറും വെചാല്‍മതി അതില്‍''. ഞാന്‍ സമ്മതിച്ചു.
പിറ്റന്നാല്‍തന്നെ  ഞാനത് തോമസ്‌ പറഞ്ഞതുപോലെ തോമസിന്റെ ഓഫിസില്‍ കൊണ്ടുപോയി കൊടുത്തു.
അന്ന് ഉച്ചകഴിഞ്ഞപ്പോള്‍  തോമസിന്റെ ഓഫിസില്‍ നിന്നും എനിക്ക് ഒരു ഫോണ്‍ വിളിവന്നു, നാളെതന്നെ പാസ് പോട്ട് കോപ്പിയും രണ്ടു ഫോട്ടോയും കൊണ്ടുവരാന്‍ പറഞ്ഞു. തോമസ്‌ തന്നത് പ്രകാരം ഞാന്‍ അതും ഓഫിസില്‍ കൊണ്ടുപോയികൊടുത്തു. എന്തിനു പറയുന്നു മൂന്നാം ദിവസം വിസയും കൊച്ചിയില്‍ നിന്നും വരാനുള്ള ടിക്കെറ്റും അവര്‍ എന്‍റെ കയ്യില്‍തന്നു. റൂമില്‍ ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഭയങ്കര സന്തോഷം തോന്നി. തോമാസിന്റെ വക ഭക്ഷണവും തന്നു എല്ലാവര്‍ക്കും. തല്‍കാലം സ്റ്റെഫിന്‍ ഞങ്ങളുടെ റൂമില്‍തന്നെ നില്‍ക്കട്ടെ, പിന്നീട് കമ്പനി കൊടുക്കുന്ന റൂമിലേക്ക്‌ മാറാം എന്ന് ഞങ്ങള്‍ റൂമില്‍ ഉള്ളവര്‍ എല്ലാവരും കൂടി തീരുമാനിച്ചു.
റൂമിലുള്ള നാലുപേരും കൂടിയാണ് സ്റ്റെഫിനെ കൂട്ടാന്‍ എയര്‍പോട്ടില്‍ പോയത്. ഒരുപാട് ഭക്ഷണ സാധനങ്ങള്‍ സ്റ്റെഫി നാട്ടില്‍നിന്നും കൊണ്ട് വന്നീട്ടുണ്ടായിരുന്നു. അച്ചാര്‍, ചിപ്സ്, ഹല്‍വ അങ്ങിനെ പലതും ഉണ്ടായിരുന്നു അതില്‍. റൂമില്‍ വന്നു പിറ്റന്നാള്തന്നെ ഞാന്‍ സ്റ്റെഫിയെ  അവന്‍റെ കമ്പനിയിലേക്ക് കൂട്ടി കൊണ്ടുപോയി. മേനേജെരുമായി സംസാരിച്ചു, ഞാന്‍ സ്റ്റെഫിയെ അവിടെ എല്പിച്ചുപോന്നു. ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ മേനേജെര്‍ തന്നെ അവനെ ഞങ്ങളുടെ റൂമിന്റെ അടുത്തു കൊണ്ടുവന്നു വിട്ടു. മേനേജെര്‍ക്ക് തന്നെ ഇഷ്ടമായെന്നും ചിലവിനുള്ള പൈസ മേനേജെര്‍  തന്നുവെന്നും അവന്‍ റൂമില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞു. നല്ല സാലറിയാണ് കമ്പനി സ്റ്റെഫിക്ക് വാക്താനം ചെയ്തീട്ടുള്ളത്. പിറ്റന്നാല്‍ രാവിലെ നേരത്തോടെ എഴുന്നേറ്റു സ്റ്റെഫി ജോലിക്ക് പോയി. തോമസിനും  ഭയങ്കര സന്തോഷമായി.
അന്ന് ജോലികഴിഞ്ഞ് സ്റ്റെഫി റൂമില്‍ വന്നപ്പോള്‍ ആരോടും മിണ്ടാന്‍ താല്പര്യം കാണിക്കാതെ ബെഡില്‍ ചെന്നു കിടന്നു. ഞങ്ങള്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ ഭയങ്കര ദേഷ്യത്തിലാണ് അവന്‍ മറുപടി പറഞ്ഞിരുന്നത്. നാട്ടില്‍ നിന്നുംവന്ന വിഷമമായിരിക്കും, രണ്ടു ദിവസം കഴിഞ്ഞാല്‍ ശരിയായികൊള്ളും എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. പിറ്റന്നാല്‍ രാവിലെ തോമസ്‌ ചെന്നു വിളിച്ചപ്പോള്‍ ആണ് അവന്‍ ജോലിക്ക് പോകാന്‍ വേണ്ടി എഴുന്നേറ്റത്. സുഖമില്ലെയെന്നു ഞാന്‍ ചോദിച്ചപ്പോള്‍ 'ഓ, ഇതിനേക്കാള്‍ വലിയ സുഖം ഇനി എവിടെ കിട്ടാനാ ? എന്ന് അവന്‍ എന്നോട് മറുപടിയും പറഞ്ഞു. അന്ന് ഉച്ചയായപ്പോള്‍ സ്റ്റെഫിയുടെ മേനേജെര്‍ എന്നെ വിളിച്ചു, ''സ്റ്റെഫി ഇന്നലെ മുതല്‍ ഒരു ജോലിയും ചെയ്യുന്നില്ല, ഇന്നലെയും ഇന്നുമായി ആറോളം ടെലിഫോണ്‍കാഡ് വേടിപ്പിച്ചു എന്ന് ഓഫിസ്ബോയി പറഞ്ഞു. നീ തന്നെ അവനോടു ചോദിക്ക് എന്താ പ്രശ്നമെന്ന്, ഇനി എന്തെങ്കിലും സാമ്പത്തിക പ്രശ്നമാണെങ്കില്‍ നമുക്ക് പരിഹരിക്കാം''. ഉടനെ ഞാന്‍  സ്റ്റെഫിക്ക്  വിളിച്ചുനോക്കി, പക്ഷെ അവന്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റൂമില്‍ വന്നപ്പോള്‍ സ്റ്റെഫി അവന്‍റെ ബെഡില്‍ കെടുക്കുന്നുണ്ടായിരുന്നു. അവന്‍റെ കെടുപ്പു കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
പിറന്ന കോലത്തിലായിരുന്നു അവന്‍റെ കിടപ്പ്.
''എന്തുപറ്റി നിനക്ക്? എന്തെ നീ വസ്ത്രമെല്ലാം ഊരിയിട്ട് കെടുക്കുന്നത്‌''? ബെഡില്‍ ഉണ്ടായിരുന്ന പുതപ്പു അവന്‍റെ മേലേക്ക് വലിച്ച് ഇട്ടുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
കമിഴ്ന്നു കിടന്നിരുന്ന സ്റ്റെഫി, എന്‍റെ ചോദ്യം കേട്ട ഉടനെ, തല മുകളിലേക്ക് ഉയര്‍ത്തികൊണ്ടു എന്നെ ഒന്ന് നോക്കി.
ആ നോട്ടത്തെ വിവരിക്കാന്‍ എന്‍റെ വായ്മൊഴിക്കോ, വരമോഴിക്കോ കഴിയില്ല. സ്റ്റെഫിയുടെ കണ്ണുകളില്‍ നിന്നും അഗ്നി ജ്വലിക്കുന്നതായി എനിക്ക് തോന്നി. ആ നോട്ടത്തെ മറ്റൊന്നിനോടുപമിക്കാന്‍ എന്‍റെ അനുഭവക്കുറവു തടസ്സമാകുന്നുണ്ട്.  അങ്ങിനത്തൊരു നോട്ടം ഞാന്‍ ആരിലും കണ്ടിട്ടില്ല ഇതിനു മുമ്പൊരിക്കലും. റൂമില്‍ പിന്നെ സ്റ്റെഫിയോടു കൂടെ തനിച്ചു നില്‍ക്കാന്‍തന്നെ ഭയമായിഎനിക്ക്. ഭക്ഷണം കഴിച്ച ഉടനെ ഞാന്‍ പുറത്തേക്കുപോന്നു. കുറേനേരം ഞാന്‍ എന്‍റെ വണ്ടിയില്‍ വന്നിരുന്നു.
എന്ത്പറ്റി ഈ സ്റ്റെഫിക്ക് ? തോമസിനെ വിളിച്ചു എന്ത് പറയും? എന്തായാലും തോമസ്‌ റൂമില്‍ വന്നതിനുശേഷം പറയാം എന്ന് തീരുമാനിച്ചു ഞാന്‍.
എന്‍റെ ജോലിയെല്ലാം  കഴിഞ്ഞു വൈകീട്ട് റൂമില്‍ തിരിച്ചെത്തുമ്പോള്‍ റൂമില്‍ ഉള്ളവരെല്ലാം പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. 'എന്തെ, എല്ലാവരും പുറത്തു നില്‍ക്കുന്നു? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്  എനിക്കുണ്ടായിരുന്ന അതെ അനുഭവം തന്നെയായിരുന്നു. സ്റ്റെഫി പരിപൂര്‍ണ നഗ്നനായി ബെഡില്‍ കിടക്കുന്നു, എന്തെങ്കിലും ചോദിച്ചാല്‍ ഭയാനകമായ നിലയില്‍ കണ്ണെല്ലാം ഉരുട്ടി ചോദിച്ച ആളുടെ നേര്‍ക്ക് നോക്കുന്നു. വസ്ത്രം ഉടുപ്പിക്കാന്‍ ശ്രമിച്ചാല്‍, അതിനു ശ്രമിക്കുന്നവരെ അക്രമിക്കാനെന്നോണം എഴുന്നേല്‍ക്കുന്നു'.
എല്ലാവരും ഒരേ സ്വരത്തിലാണ് ഇത് പറഞ്ഞത്. ഉടനെ ഒരു തീരുമാനം എടുത്തേ മതിയാകൂ. റൂമില്‍ ഞങ്ങളോടുകൂടെ താമസിക്കുന്ന രാജന്‍ എന്നെ വിളിച്ചു കുറച്ചു മാറിനിന്നു സ്വകാര്യമായി പറഞ്ഞു. ''അഷ്റഫെ,
ഇത് കുറച്ചു പ്രശ്നമാണെന്ന തോന്നുന്നത്. തോമസ്‌ പറയുന്നത് അവന്‍റെ ഭാര്യയുടെ അമ്മയുടെ അച്ഛന്‍ മാനസിക വിഭ്രാന്തിമൂലം വെള്ളത്തില്‍ വീണാണ് മരിച്ചത്, ഒരു മാനസികനില തെറ്റിയവനെ പോലെയാണ് ഇപ്പോള്‍ സ്റ്റെഫിയുടെ പെരുമാറ്റമെല്ലാം, എന്തെങ്കിലും ഇവിടുന്നു സംഭവിച്ചു കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരും ഉള്ളില്‍ പോകേണ്ടിവരും, നീ തന്നെ അവന്‍റെ മേനെജരെ കണ്ടൊന്നു സംസാരിക്ക്. വേണമെങ്കില്‍ ഞാനും കൂടെവരാം, പറ്റുമെങ്കില്‍ ഇപ്പോള്‍ തന്നെ പോകാം നമുക്ക്''.
ഞാന്‍ തോമസിനോട് ചോദിച്ചു ''എന്താ ചെയ്യേണ്ടത് ''?
''രാജന്‍ പറഞ്ഞത് തന്നെയാണ് എന്‍റെയും അഭിപ്രായം'' തോമസ്‌ പറഞ്ഞു.
ഉടനെ ഞാനും രാജനും കൂടെ മേനെജരെ കാണാന്‍ പോയി.
മേനെജരോട് സംസാരിക്കേണ്ടതിന്റെ രൂപം ഞാന്‍ മനസ്സില്‍ തയ്യാറാക്കികൊണ്ടേയിരുന്നു.
മേനെജരുടെ ഫ്ലാറ്റില്‍ ചെന്നു ഞാന്‍ കോളിംഗ് ബെല്ലടിച്ചു, അദ്ദേഹത്തിന്റെ ഭാര്യയാണ് വാതില്‍ തുറന്നത്. മറാട്ടിയായിട്ടുള്ള ആ സ്ത്രീ ചോദിച്ചു ''കോന്‍''?
ഞാന്‍ പറഞ്ഞു ''മേം അഷ്‌റഫ്‌ ഹും, സാബ് കോ മിലനേ ആയാഹും, സാബ് ഹെക്യ അന്തര്‍?
''സാബ്തോഹെ, ലേകിന്‍ നഹാരെ വഹ'' ആ സ്ത്രീ പറഞ്ഞു.
''ടീക്‌ ഹേ, ഹംലോഗ് യഹാം ഇന്തിസാര്‍ കരേംഗേ'' ഞാന്‍ പറഞ്ഞു.
''അന്തര്‍ ആക്കെ ബൈട്ടോന'',  അവര്‍ ക്ഷണിച്ചത് പ്രകാരം ഞാനും രാജനും അകത്തു കയറിയിരുന്നു.
അഞ്ചു മിനിറ്റ് ഇരിക്കുമ്പോഴേക്കും അദ്ദേഹം കുളി കഴിഞ്ഞു വന്നു.
എന്നെ കണ്ടപ്പോഴേ അദ്ദേഹത്തിന് തോന്നി എന്തോ സ്റ്റെഫിയെ സംബന്തിക്കുന്ന പ്രശ്നമായിറ്റാന് ഞങ്ങള്‍ ചെന്നീട്ടുള്ളത് എന്ന്. മുഖവുരയില്ലാതെതന്നെ അദ്ദേഹം തുടങ്ങി.
''സ്റ്റെഫി ഓഫിസില്‍ വന്ന അന്ന് നല്ല ഉഷാറായിരുന്നു, അന്ന് ഞാന്‍ ഏല്‍പിച്ച ജോലി ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വേകത്തില്‍ അവന്‍ ചെയ്തു തീര്‍ത്തു. അതുകൊണ്ടുതന്നെ എനിക്ക് നല്ല താല്‍പര്യവും തോന്നി അവനോടു. പക്ഷെ, പിറ്റേ ദിവസം ഒന്നിലും ഒരു താല്‍പര്യവും ഇല്ലാത്തതായിട്ടാണ് അനുഭവ പെട്ടത്. ഇന്നാണെങ്കില്‍ അവന്‍റെ കസേരയില്‍ പോലും അവന്‍ ഇരുന്നീട്ടില്ല. വെറും ഫോണ്‍ വിളിമാത്രമാണ്. അതുകൊണ്ട് ഞാന്‍ തന്നെ അവനോടു പറഞ്ഞു സുഖമില്ലെങ്കില്‍ റൂമില്‍ പോയ്കൊള്ളൂവെന്ന്. അതിനു ശേഷമാണ് ഞാന്‍ അഷ്റഫിന് വിളിച്ചത്. ഇപ്പോള്‍ എന്തെ പ്രശ്നം''?
സൌമ്യനായി ആ മേനേജര്‍ എന്നോട് ചോദിച്ചു.
''അവന്‍ ഒരു മാനസിക വിഭ്രാന്തിയാണ് സര്‍ കാണിക്കുന്നത്. അതുകൊണ്ട് റൂമില്‍ ഉള്ള എല്ലാവര്‍ക്കും ഒരു ഭയം. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാവര്‍ക്കും ബുദ്ദിമുട്ടല്ലേ''? ഞാന്‍ പറഞ്ഞു നിര്‍ത്തി.
''നമുക്ക് ഇപ്പോള്‍ എന്താ ചെയ്യാന്‍ കഴിയുക''? മേനേജര്‍ ചോദിച്ചു.
''ഞങ്ങള്‍ക്ക് തോന്നുന്നത് ഉടനെ നാട്ടിലേക്ക് തിരിച്ചു വിടാമെന്നാണ്'' ഞാന്‍ പറഞ്ഞു
''എങ്കില്‍ അങ്ങിനെ തന്നെ ചെയ്തോളൂ, ഞാന്‍ നെറ്റില്‍ ഒന്ന് നോക്കട്ടെ, നാളെ തന്നെ ടിക്കെറ്റ് ഉണ്ടോയെന്നു'' അത് പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി.
അഞ്ചു മിനിറ്റു കഴിഞ്ഞു ഞങ്ങളുടെ അടുത്തുവന്നു അദ്ദേഹം ചോദിച്ചു, ''നാളെ 1.30 നുള്ള ഫ്ലൈറ്റില്‍ സീറ്റ് ഉണ്ട് അതെടുക്കട്ടെ''?
ഞാനും, രാജനും ഒരേ സ്വരത്തില്‍ പറഞ്ഞു ''എടുത്തോളൂ സര്‍''.
ഉടനെ റൂമില്‍ പോയി ടിക്കെട്ടിന്റെ പ്രിന്റെടുത്ത് എന്‍റെ കയ്യില്‍ കൊണ്ടുവന്നു തന്നു. ''നാളെ രാവിലെ 8.30 നു ഓഫിസ് തുറക്കും അപ്പോള്‍ അഷ്‌റഫ്‌ തന്നെ വന്നു പാസ്സ്പോര്‍ട്ട് വേടിചോളൂ''.
''ശരി സര്‍'' എന്ന് പറഞ്ഞു ഞാനും രാജനും പുറത്തേക്കു കടന്നപ്പോള്‍ അദ്ദേഹം വീണ്ടും എന്നെ തിരിച്ചു വിളിച്ചു.  എന്നീട്ടു പറഞ്ഞു
''നിങ്ങള്‍ ഇന്ന് ഉറങ്ങാതെ അവനെ ശ്രദ്ദിക്കണം, രാത്രിയില്‍ അവന്‍ എന്തെങ്കിലും ചെയ്തുപോയാല്‍ നമുക്കെല്ലാവര്‍ക്കും പ്രശ്നമാണ്''.
''ശരി സര്‍'' ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ ചെല്ലുന്നതും കാത്തു തോമസും മുസ്തഫയും റൂമിന്റെ പുറത്തു നില്പുണ്ടായിരുന്നു.
ടിക്കെറ്റ് ഞാന്‍ തോമസിന്റെ കയ്യില്‍ കൊടുത്തു. ''ഇന്ന് രാത്രി നമുക്കെല്ലാവര്‍ക്കും ഉറക്കമൊഴിചിരിക്കാം'' ഞാന്‍ പറഞ്ഞു. ''ശരി'' എന്ന് എല്ലാവരും സമ്മദിച്ചു.
ഞാന്‍ പോയി ബാത്രൂമിന്റെ ഉള്ളിലെ ഹൂക് അഴിച്ചെടുത്തു, കാരണം രാത്രിയില്‍ സ്റ്റെഫി ബാത്ത് റൂമില്‍ കയറി എന്തെങ്കിലും ചെയ്താലോ.
ഞങ്ങള്‍ നാല് പേരും റൂമിന്റെ അകത്തു കയറി വാതിലടചു ചാവി പോക്കറ്റില്‍ ഇട്ടു. ഒരു കാരണവശാലും രാത്രിയില്‍ സ്റ്റെഫി പുറത്തേക്കു പോകരുത് എന്നതുകൊണ്ടുതന്നെ.
ആശങ്കയുടെ മുള്‍മുനയിലൂടെ കടന്നു പോവുകയായിരുന്നു ആ രാത്രി. എങ്ങിനെയായിരുന്നു ആ രാത്രി വെളുപ്പിച്ചതെന്നു എനിക്ക് ഇപ്പോഴും അറിയില്ല. ഒരാള്‍ ഉറങ്ങുന്നതിനെ നാലുപേര്‍ നാല് ദിശയില്‍ നിന്നും ഉറക്കമൊഴിച്ചു വീക്ഷിക്കുന്ന ഒരു രംഗം. രണ്ടു തവണ മൂത്രമൊഴിക്കാന്‍ വേണ്ടി സ്റ്റെഫിന്‍ ബെഡില്‍ നിന്നും എഴുന്നേറ്റപ്പോള്‍, ഞങ്ങള്‍ നാല് പേരും ഒപ്പം എഴുന്നേറ്റു. നാല് പേര്‍ ബെഡില്‍ എഴുന്നേറ്റിരിക്കുന്നത്കണ്ടീട്ടും, വിവസ്ത്രനായി ബാത്ത് റൂമില്‍ പോയി തിരിച്ചുവന്നു ബെഡില്‍ കിടന്നു സ്റ്റെഫിന്‍. ഒരുവിധേനെ നേരം വെളുപ്പിച്ചു. ആറുമണിയായപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരായി കുളിച്ചു. 7 .30 ആയപ്പോള്‍ ഞാന്‍ സ്റ്റെഫിയെ വിളിച്ചു. അവന്‍ കണ്ണ് തുറന്നു എന്നെ ഒന്ന് നോക്കി. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത് കൊണ്ടായിരിക്കാം അവന്റെ നോട്ടത്തില്‍ മുമ്പത്തെ അഗ്നി ഞാന്‍ കണ്ടില്ല.
''എഴുനേല്‍ക്കു സ്റ്റെഫി, നിനക്ക് ഇന്ന് 1 .30 നു നാട്ടിലേക്കുള്ള ടിക്കെറ്റ് എടുതീട്ടുണ്ട്, 9 .30 നു നമുക്ക് റൂമില്‍ നിന്നും ഇറങ്ങണം''.
എന്‍റെ സംസാരം കേട്ട ഉടനെ ഒരു അനുസരണയുള്ള കുട്ടിയെപോലെ ബെഡ് ഷീറ്റ് വാരിച്ചുറ്റി അവന്‍ ബാത്ത് റൂമിലേക്ക്‌ പോയി. അവന്‍ കുളിക്കുന്ന ശബ്ദം പുറത്തുനിന്നു ഞങ്ങള്‍ കേട്ടു കൊണ്ടിരുന്നു.
അവന്‍ കുളിയെല്ലാം കഴിഞ്ഞു പുറത്തുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു
''ഞാന്‍ സ്റ്റെഫിയുടെ ഓഫിസില്‍ പോയി പാസ്സ്പോര്‍ട്ട് വാങ്ങിവരാം എന്നീട്ടു പോയാല്‍മതി എല്ലാവരും ജോലിക്ക്''.
ഞാന്‍ സ്റ്റെഫിയുടെ ഓഫിസിലേക്കു പോയി. അവിടെ വളരെ നേരത്തോടെതന്നെ മേനേജര്‍ എത്തിയിട്ടുണ്ടായിരുന്നു.
എന്നെ കണ്ട ഉടനെ സ്റ്റെഫിയുടെ പാസ്പോര്‍ട്ട്‌ എടുത്തു അദ്ദേഹം മേശപുറത്ത്‌ വെച്ചു.
''ഇന്നലെ പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ''? ആകാംക്ഷ നിറഞ്ഞ അദ്ദേഹത്തിന്റെ ചോദ്യം.
''ഇല്ല സര്‍'' ഞാന്‍ പറഞ്ഞു.
പാസ്പോര്‍ട്ടും കൊണ്ട് ഞാന്‍ റൂമിലേക്ക്‌ പോയി. അപ്പോള്‍ സ്റ്റെഫിയും, മുസ്തഫയും, രാജനും, തോമസും ചായയും ബ്രഡും കഴിക്കുന്നുണ്ടായിരുന്നു. എനിക്കുള്ള ചായയും അവര്‍ അവിടെ വെച്ചിരുന്നു. ഞാനും അവരുടെ കൂടെ ഇരുന്നു ചായകുടിച്ചു. ചായയെല്ലാം കുടിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു
"പോകാം അല്ലെ"?
സ്റ്റെഫി 'ശരി' എന്നര്‍ത്ഥത്തില്‍ തലകുലുക്കി.
സ്റ്റെഫി നാട്ടില്‍നിന്നും കൊണ്ടുവന്ന ബാഗില്‍ അവന്‍റെ വസ്ത്രങ്ങളെല്ലാം നിറച്ചു വെച്ചിരുന്നു. ഞാനാ ബാഗ്‌ എടുത്തു ആദ്യം റൂമില്‍ നിന്നും ഇറങ്ങി. തൊട്ടു പിറകില്‍ സ്റ്റെഫിയും അതിനു പിറകില്‍ തോമസും ഇറങ്ങി. മുസ്തഫയും, രാജനും ജോലിക്ക് പോകേണ്ട സമയമായതുകൊണ്ട് ഞങ്ങളോടുകൂടെ എയര്‍ പോര്‍ടിലേക്ക് വന്നില്ല. തോമസിന്റെ വണ്ടിയില്‍ ഞങ്ങള്‍ മൂന്നുപേരും കൂടെ എയര്‍ പോര്‍ടിലേക്ക് പോയി. അവിടെ എത്തുന്നതുവരെ സ്റ്റെഫി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എയര്‍ പോര്‍ടില്‍എത്തി ഞാനും സ്റ്റെഫിയും വണ്ടിയില്‍നിന്നും ഇറങ്ങി. തോമസ്‌ വണ്ടി പാര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി പോയി. ട്രോളിയില്‍ ബാഗ്‌ എടുത്തു വച്ച് തള്ളുന്നതിനിടയില്‍ ഞാന്‍ സ്റ്റെഫിയോടു പറഞ്ഞു
''വീട്ടില്‍ എത്തുന്നതുവരെ പ്രശ്നമൊന്നും ഉണ്ടാക്കരുത്, വീട്ടില്‍ എത്തിയാല്‍ ഞങ്ങള്‍ക്ക് വിളിക്കണം".
"എന്ത് പ്രശ്നം ഉണ്ടാക്കരുതെന്നു?" സ്റ്റെഫി തിരിച്ചു എന്നോട് ചോദിച്ചു.
"അല്ല, ഇന്നലെ റൂമില്‍ വെച്ചു ചെയ്തതുപോലെ ഒന്നും ചെയ്യരുത് എന്ന്" ഞാന്‍ ആവര്‍ത്തിച്ചു.
ഒരു പുഞ്ചിരിയോടെ സ്റ്റെഫി എന്നെ നോക്കി, വലതു കൈകൊണ്ടു എന്‍റെ പുറത്തു തലോടികൊണ്ട് സ്റ്റെഫി പറഞ്ഞു.
"എനിക്ക് ഭ്രാന്താണെന്നാണോ നിങ്ങള്‍ കരുതിയത്‌? എനിക്ക് ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ ഒരു പ്രശ്നവുമില്ല. ഒരു പക്ഷെ അവിടെ തുടര്‍ന്നു നിന്നു കഴിഞ്ഞാല്‍ എനിക്ക് ഭ്രാന്തായെക്കാം. ജനിച്ചു വളര്‍ന്ന നാടും വീടും, നാട്ടുകാരെയും വീട്ടുകാരെയും ഒഴിവാക്കി ഇവിടെ വര്‍ഷങ്ങളോളം നില്‍ക്കുന്ന നിങ്ങള്‍ക്ക് ഭ്രാന്ത് വരാത്തത് എന്‍റെ കുറ്റമല്ല. ഒരിക്കലും ഭ്രാന്തനാകാതിരിക്കാന്‍ രണ്ടു ദിവസം നിങ്ങളുടെ മുന്നില്‍ മാനസിക വിഭ്രാന്തനായി അഭിനയിക്കേണ്ടിവന്നു എനിക്ക്. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വേഗത്തില്‍ അതിന്റെ ഫലവും എനിക്ക് കിട്ടി. ഞാന്‍ ഒരാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് തിരിച്ചു പോകാമെന്നാണ് കരുതിയിട്ടുണ്ടായിരുന്നത്. അത് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സാധിപ്പിച്ചുതന്ന താങ്കള്‍ക്കു ഒരായിരം നന്ദിയുണ്ട്".
ഇത്രയും പറഞ്ഞു സ്റ്റെഫി എനിക്ക് കൈതന്നു എയര്‍ പോര്‍ടിനുള്ളിലേക്ക് കയറുമ്പോള്‍
ഇടിവെട്ട് കൊണ്ടവനെപോലെ ഞാന്‍ തരിച്ചു നില്‍ക്കുകയായിരുന്നു.
വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഒരു ചെറു പുഞ്ചിരിയോടെ സ്റ്റെഫി എനിക്ക് കൈ വീശി കാണിക്കുമ്പോള്‍,
തന്ത്രത്തിലൂടെ ലോകം കൈക്കലാക്കിയ ഒരു ധീര യോദ്ദാവിന്റെ ഭാവം ഞാനവനില്‍ കണ്ടു.


ഒരു ഗൂഗിള്‍ ചിത്രം 
                               

14 comments:

  1. Blogs vaayikkunnundu. Keep it up. Good one.

    ReplyDelete
  2. haa...anubhavangal..nammalle palathum padipikunnu....nannaytundu achapukaa..

    ReplyDelete
  3. കഥ കൊള്ളാം ....ബട്ട്‌ ആദ്യം ഉണ്ടായത്ര തീവ്രത കഥയില്‍ ക്ലൈമ്ക്സില്‍ വന്നോ എന്ന് ഒരു സംശയം ഉണ്ട് .......ഒരു ക്രൈം ത്രില്ലെര്‍ വായികുനത് പോലെ ഉണ്ടായതു പിന്നെ എങ്ങോട് പോയി .
    മല പോലെ വന്നത് മഞ്ഞു പോലെ .............

    ReplyDelete
  4. ഇതു വായിച്ചപ്പോള്‍ എനിക്ക് രാമേട്ടനെ ഓര്‍മ വന്നു .എന്‍റെ കൂടെ റൂമില്‍ ഒണ്ടായ ഒരാളാ രാമേട്ടന്‍ ..55 വയസാവും മൂപ്പര്‍ക്കും നാട്ടില്‍ പോവാന്‍ തോനിയാല്‍ ,അപ്പോള്‍ മാനസിക നില തെറ്റിയ പോലെ കളിക്കും ..എന്തായാലും ഇതു നന്നായിട്ടുണ്ട് ........

    ReplyDelete
  5. nangade companiyilum idupole oralundayirunnu..pamp achayan.valere pettannnu pullikaran vellamadithudangiyad,pinne attavum pattum..nattil pna anuu ,pulli oru karyym paranju.'pottenem pattichee ,mandeneyum pattichennu.

    ReplyDelete
  6. entammo.. bhayankara puthi thanne...

    ReplyDelete
  7. അഷ്റഫ് ഭായ് .. ഒരു ബ്ളോഗറെന്ന നിലയില്‍ വീന്ടും നിങള്‍ കഴിവ് തെളിയിച്ചു..നല്ല അവതരണം ...വീന്ടും പ്രതീക്ഷിക്കുന്നു..

    ReplyDelete
  8. ജനിച്ചു വളര്‍ന്ന നാടും വീടും, നാട്ടുകാരെയും വീട്ടുകാരെയും ഒഴിവാക്കി ഇവിടെ വര്‍ഷങ്ങളോളം നില്‍ക്കുന്ന നിങ്ങള്‍ക്ക് ഭ്രാന്ത് വരാത്തത് എന്‍റെ കുറ്റമല്ല. ഒരിക്കലും ഭ്രാന്തനാകാതിരിക്കാന്‍ രണ്ടു ദിവസം നിങ്ങളുടെ മുന്നില്‍ മാനസിക വിഭ്രാന്തനായി അഭിനയിക്കേണ്ടിവന്നു എനിക്ക്. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വേഗത്തില്‍ അതിന്റെ ഫലവും എനിക്ക് കിട്ടി.

    ഇത് നടന്ന സംഭവമാണോ അഷ്റഫ് ?
    എന്തായാലും നന്നായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. suhruthe.. oru nalla story teller, script writer, thankalude vakkukalil niranju nilkunnu... thank you for writing this captive story... I really enjoyed it...nice...keep it up... expect more from you..

    ReplyDelete
  10. എന്തോ എനിക്ക് ഇഷ്ട്ടമായില്ല ......... ഇനിയും എഴുതൂ ......

    ReplyDelete
  11. എഴുത്തിലൂടെ നിങ്ങളെല്ലാം ആ സമയത്ത് അനുഭവിച്ച ടെന്‍ഷന്‍ മനസിലാക്കാന്‍ പറ്റിയെങ്കിലും ഇതെല്ലാം സ്റ്റെഫിയുടെ തന്ത്രമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ക്ലൈമാക്സിനു മുന്‍പ് തന്നെ തോന്നിയിരുന്നു. സ്റ്റെഫിയെപ്പോലുള്ള ഒരുപാടു പേരെ എനിക്കറിയാം. അവരെ ഒരിക്കലും നമുക്ക് കുറ്റപ്പെടുത്താന്‍ പറ്റില്ല. കാരണം ആ അങ്ങനെയൊരവസരത്തില്‍ അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷം നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കും...

    എഴുത്ത് തുടരട്ടെ...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete