Friday 17 July 2009

എന്നെ ക്കുറിച്ച്

ഒരു പക്വതയില്ലാത്ത മനസ്സിന്‍റെ അവിവേകമായി ചിലപ്പോഴൊക്കെ ഞാനിതിനെ വിലയിരുത്തുമ്പോഴും സംഘർഷഭരിതമായിട്ടുള്ള ഈ പ്രവാസ ജീവിതത്തില്‍, മനസ്സ് തുറക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണിത്. ഈ ആയുസ്സില്‍ എപ്പോഴൊക്കെയോ മനസ്സിനെ അല്പമെങ്കിലും ഞെട്ടിച്ച ചില അനുഭവങ്ങളോ ആ അനുഭവങ്ങളില്‍ നിന്നും മനസ്സിലേക്ക് ആഞ്ഞടിച്ച ചില ചോദ്യങ്ങളോ, അല്ലെങ്കില്‍ സ്വയം തോന്നിയ ചില സംശയങ്ങളോ, വീക്ഷണങ്ങളോ, അഭിപ്രായങ്ങളോ ആണ് ഞാനിവിടെ കുത്തിക്കുറിക്കുന്നത്. നിങ്ങളുടെ ഈ സന്ദര്‍ശനം എന്റെ പ്രചോദനവും, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എന്റെ ഊര്‍ജവുമാണ്.

 എന്നാല്‍ വാചകങ്ങള്‍ കൊണ്ടുള്ള കസര്ത്തുകളോ, കാവ്യ ഭംഗിയില്‍ ചാലിച്ചുള്ള വാക്യങ്ങളോ നിങ്ങള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കരുത്. വെറും ഒരു ഗ്രാമീണന്റെ, സ്വതസിദ്ദമായ ഭാഷയിലുള്ള ഒരു കുറിമാനം മാത്രമാണിതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. മറ്റൊരാളോട് എന്നെ ഉപമിക്കരുത്‌ നിങ്ങള്‍, അത് ഞാനെന്ന വ്യക്തിയുടെ പ്രസക്തിയെ ചോദ്യം ചെയ്യപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. 

തൃശൂര്‍ ജില്ലയിലെ, ചാവക്കാട്‌ താലൂക്കിലെ, മുല്ലശ്ശേരി ബ്ലോക്കിലെ, വെങ്കിടങ്ങ് പഞ്ചായത്തിലെ, തൊയക്കാവ് ദേശത്തിലെ, മൂന്നു ഭാഗവും പുഴകള്‍കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ കോടമുക്ക് എന്ന കൊച്ചു ഗ്രാമത്തില്‍, സാധാരണക്കാരില്‍ സാധാരണക്കാരായ ഹംസ - ബീവാത്തു ദമ്പതികളുടെ നാല് മകളില്‍ നാലാമത്തവനായി 1976 ഏപ്രില്‍ മാസം ഏഴാം തിയ്യതി യായിരുന്നു എന്റെ ജനനം. 


സ്കൂള്‍ വിദ്യാഭ്യാസം AMLP സ്കൂള്‍ കോടമുക്കിലും, RCUP സ്കൂള്‍ തൊയക്കാവിലും, AIHS പാടൂരുമായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ ഉപജീവന മാര്‍ഗ്ഗം തേടി ഒമാനിലെ സലാലയില്‍ എത്തി. പതിനൊന്നു വര്ഷം സലാലയില്‍ പല കമ്പനികളില്‍ ജോലി ചെയ്തുയ്. അതിനു ശേഷം ദുബായിലേക്ക് പോന്നു. അല്‍-റവാബി എന്ന പാല്‍ കമ്പനിയില്‍ രണ്ടു വര്‍ഷം ജോലി ചെയ്തു. ഇപ്പോള്‍ ഒരു വര്‍ഷമായി ചെറിയ നിലയില്‍ ഒരു കാര്‍ഗോ സംബന്തമായിട്ടുള്ള ജോലി ചെയ്തു മുന്നോട്ടു പോകുന്നു.


വാപ്പയും ഉമ്മയും രണ്ടു ജേഷ്ടന്മാരും ഒരു പെങ്ങളും ഉണ്ട് എനിക്ക്. മൂത്ത ജേഷ്ടന്‍ റഷീദ് (സലാലയില്‍ ബിസ്സ്നെസ്സ് ചെയ്യുന്നു), രണ്ടാമത്തവന്‍ ഷാജഹാന്‍ (ഖത്തറില്‍ ജോലിചെയ്യുന്നു) സഹോദരി ഫസീല (വാടാനപ്പള്ളിയിലേക്ക് വിവാഹം ചെയ്തു). ചെന്ത്രാപ്പിന്നിക്കടുത്ത കൂരിക്കുഴിയിലെ പുതിയ വീട്ടില്‍ കുഞ്ഞുമോന്റെയും (Ret: SI) ജമീലയുടെയും നാല് മക്കളില്‍ നാലാമത്തവളായ ഷാഹിതാബിയെ 2002 മാര്‍ച്ചില്‍ 2നു വിവാഹം ചെയ്തു. അതില്‍ രണ്ടു ആണ്മക്കള്‍ പിറന്നു. മൂത്തവന്‍ മിസ്വബ് (7 ) രണ്ടാമത്തവന്‍ റയ്യാന്‍ (1).  

Ashraf Ambalathu
Three Lines Shipping LLC
Dubai.
+971 50 7257 854
mland13951@gmail.com